കൊല്ലം കൊട്ടാരക്കര :
എംസി റോഡില്‍ മൈലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.
പരപ്പനങ്ങാടി അമ്ബാടി നഗര്‍ പ്രവാസി റോഡ് വിക്കിരിയനില്‍ സ്വാലിഹ്(26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരപ്പനങ്ങാടി അങ്ങമനില്‍ ഫൈസലി(26)നെയും രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന പത്തനാപുരം സ്വദേശി അരുണിനെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൈലം ജംഗ്ഷന് സമീപം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. മത്സ്യബന്ധന തൊഴിലാളികളായ സ്വാലിഹും ഫൈസലും തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സ്വാലിഹിന് തലയ്ക്ക് ഗുരുതര പരിക്കു പറ്റി. കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമെത്തിതിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അപകട വിഡിയോ👇
https://www.facebook.com/share/v/zvZBEs88LPzyv2YM/?mibextid=Dpxkx3
