കോഴിക്കോട് കൊടുവള്ളി: നെല്ലാങ്കണ്ടി അങ്ങാടിക്ക് സമീപം വാഹനാപകടം യുവാവ് മരിച്ചു. നെല്ലാങ്കണ്ടി പുല്ലോറമ്മൽ താമസിക്കുന്ന ചുള്ളിയാട്ട് സദാനന്ദന്റെ മകൻ ദീപക് (കുട്ടൻ - 35) ആണ് മരിച്ചത്. ദേശീയപാതയിൽ നെല്ലാങ്കണ്ടി അങ്ങാടിക്ക് സമീപം ഇന്ന് വൈകിട്ട് അഞ്ചേകാലോടെയായിരുന്നു അപകടം.
കൊടുവള്ളി എസ്.ബി.ഐബാങ്കിന് എതിർവശത്ത് പ്രൊഫഷണൽ കൊറിയർ സർവീസ് ആൻഡ് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന ദീപക് വീട്ടിലേക്ക് പോകുന്നതിനിടെ കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയൻസ് ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ: ശ്രീലേഖ. സഹോദരി: ദിവ്യ. സംസ്കാരം ഞായറാഴ്‌ച പേസ്റ്റ്‌മോർട്ടത്തിന് ശേഷം
