ഇടുക്കി ഇരുമ്പുപാലത്ത് ദേവിയാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു



ഇടുക്കി ഇരുമ്പുപാലത്ത്  ദേവിയാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. പടിക്കപ്പ് സ്വദേശി ജോസ്ബിൻ (25) ആണ് മുങ്ങി മരിച്ചത്.

ഇരുമ്പുപാലം ടൗണിനോട് ചേർന്ന് മെഴുകുംചാൽ പാലത്തിനു താഴെ മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് അപകടം 

ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post