കൊട്ടിയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മയ്യനാട്ട് ഉത്സവം കണ്ടു മടങ്ങവെ ഇവർ സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു കൊട്ടിയംപറക്കുളം വയലിൽ പുത്തൻവീട്ടിൽ നാസിം(22), സജാദ് (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉമയനല്ലൂർ ഏലാ റോഡിലായിരുന്നു അപകടം നടന്നത്.