ആനമല റോഡിൽ ബൈക്ക് മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്തൃശ്ശൂർ  മലക്കപ്പാറ ആനമല റോഡിൽ ബൈക്ക് മരത്തിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അന്നമനട സ്വദേശി ദേവസി കൈതാരത്തിനാണ് (50) പരിക്കേറ്റത്. 

ആനക്കയം ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മലക്കപ്പാറയിൽ നിന്നും ചാലക്കുടിക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. പരിക്കേറ്റ ദേവസിയെ ചാലക്കുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post