മമ്പാട് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി

 


നിലമ്പൂർ മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി.പോലീസ് ജീപ്പിൽ നിന്നും ഇറക്കിയതോടെ പ്രതി ചെറുവള്ളിപ്പാറ ഷാജി അലറി കരയുകയായിരുന്നു.നിലമ്പൂർ സി ഐ യുടെ നേതൃത്വത്തിൽ ഏറെ പാടുപെട്ടാണ് പ്രതിയെ വീടിന് ഉള്ളിലേക്ക് കയറ്റിയത്. വീടിനുള്ളിൽ നിന്നും അലറിക്കരഞ്ഞ പ്രതിയെ പോലീസ് ശാന്തനാക്കിയതോടെ നടന്ന സംഭവങ്ങൾ പോലീസിന് മുന്നിൽ പ്രതി വിവരിച്ചു നൽകി.അടുക്കളയിൽ നിൽക്കുകയായിരുന്ന ഭാര്യ നിഷാ മോളെ കത്തി കൊണ്ട് പിറകിൽ നിന്ന് 4 തവണ വെട്ടിയെന്നാണ് മൊഴി നൽകിയത്. വെട്ടാൻ ഉപയോഗിച്ച കത്തി വീട്ടിൽനിന്ന് കണ്ടെത്തി.

 മലപ്പുറത്ത് നിന്ന് വിരൽ അടയാള വിദഗ്ധരും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

നിലമ്പൂർ സി ഐ എ എൻ ഷാജു,എസ് ഐ തോമസ് കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നിഷ മോളുടെ സംസ്കാര ചടങ്ങ് ചുങ്കത്തറയിലെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും

Post a Comment

Previous Post Next Post