തൃശ്ശൂർ:എരുമപ്പെട്ടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.എരുമപ്പെട്ടി സീരകത്ത് വീട്ടിൽ അനീസ് (29) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ട് എരുമപ്പെട്ടി ഐശ്വര്യ കല്യാണമണ്ഡപത്തിന് സമീപമാണ് അപകടമുണ്ടായത്.റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനീസിനെ എരുമപ്പെട്ടി ആക്‌ട്‌സ് പ്രവർത്തകർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.