കോട്ടയം: വൈക്കം വല്ലകത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. ചെമ്പ് സ്വദേശി വിഷ്ണു സത്യന്‍(26) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ വല്ലകം സബ് സ്റ്റേഷന് സമീപമായിരുന്നു അപകടം. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.