പത്തനംതിട്ട: നരിയാപുരത്ത് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം.
സോജൻ, ദീപൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരാളെ ഗുരുതരാവസ്ഥയില്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് അറിയിച്ചു.സ്ഥലത്ത് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.