അരീക്കോട് പൂങ്കുടി: പൂങ്കുടി മാങ്കടവിൽ ഒഴുക്കിൽപ്പെട്ട 12 കാരന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുടി പാലത്തിന്റെ താഴെ വശത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെയും ഇന്നും തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ശക്തമായ തിരച്ചിൽ നടത്തിയതിന്റെ ഭാഗമായി, ഇന്ന് രാത്രി 12:30 ഓടെ കുട്ടിയുടെ മൃതദേഹം പൂങ്കുടി പാലത്തിന്റെ അടിയിൽ നിന്നും കണ്ടെത്തിയത്.
മാങ്കടവ് മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻസിഫ് (12) നെ കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെയായിരുന്നു കാണാതായത്.