പിറവത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം . ഒരാൾക്ക് പരിക്ക് . ഓണക്കൂർ കരയോഗപടിക്ക് സമീപമാണ് സംഭവം . ഇന്ന് വൈകിട്ട് 6.40 ഓടെയാണ് അപകടം സംഭവിച്ചത്. പിറവം ഭാഗത്ത് നിന്നും വന്ന മുളക്കുളം സ്വദേശി ഓടിച്ച കാറും എതിർ ദിശയിൽ നിന്നും വന്ന ഏഴക്കാരനാട് സ്വദേശിയുടെ കാറും ആണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ മുളക്കുളം സ്വദേശിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു