കോഴിക്കോട്: കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. 4 കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് വിവരം.
കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് രക്ഷപ്പെടുത്തിയത്. 22 പേർ കപ്പിലുണ്ടായിരുന്നതായാണ് ഡിഫൻസ് പിആർഒ അതുൽപിള്ള പ്രതികരിച്ചത്. തീപിടത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കുറച്ച് കണ്ടെയിനർ വെള്ളത്തിലേക്ക് വീണി്ടടുണ്ടെന്നും അതിന്റെ ഉള്ളിലെ വസ്തുക്കളുടെ സ്വഭാവം അറിയില്ലെന്നുമാണ് അതുൽ പിള്ള അറിയിച്ചത്.
ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഐഎൻഎസ് സൂറത്ത് ഉടൻ സ്ഥലത്തേക്ക് എത്തും. കണ്ടെയിനറുകളിലുള്ള വസ്തുക്കൾ ഏതൊക്കെയാണെന്നതിൽ വ്യക്തത വന്നാൽ മാത്രമെ തീപിടിത്തം വ്യാപിക്കുമോയെന്ന് പറയാൻ സാധിക്കൂ