താനൂർ: റെയിൽവേ സ്റ്റേഷനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.താനൂർ സമദാനി റോഡ് സ്വദേശി ഹസ്സൻ മാക്കിതാ നഖത്ത് ജാഫർ (45 വയസ്സ്) നെയാണ് ഇന്ന് ഉച്ചക്ക് 12 മണിയുടെ റെയിൽവേ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂർ പോലീസും, ടി ഡി ആർ എഫ് വളണ്ടിയർമരും, സിവിൽ ഡിഫൻസും, റെയിൽവേ ജീവനക്കാരും, തിരൂർ ആർ പി എഫും നാട്ടുകാരും ചേർന്ന് തിരൂർ മോർച്ചറിയിലേക്ക് മാറ്റി
കുറേക്കാലമായി വീട്ടുകാരുമായി അകന്നാണ് കഴിഞ്ഞിരുന്നത്