തൃശ്ശൂർ മാള. അണ്ണല്ലൂരിൽ ഗുരുതി പാലക്ക് സമീപമുള്ള പെട്രോൾ പമ്പിനു സമീപമുള്ള വളവിൽ നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മുൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ വൈന്തല കാണിച്ചായീസ് വീട്ടിൽ ഫ്രാൻസീസ്56 മരിച്ചു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഞായറാഴ്ച വൈന്തലയിൽ നിന്നും അഷ്ടമിച്ചിറയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.ഇൻസ്വകസ്റ്റ് നടപടികൾക്കും പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഭാര്യ. ദീപ. മക്കൾ ഐബൽ (ന്യൂസിലാൻഡ്), എയ്ഞ്ചൊ(സിഎ വിദ്യാർത്ഥി). പടം ഫ്രാൻസീസ്. ഈ പ്രദേശം സ്ഥിരം അപകട മേഖലയാണെന്നും കൊടും വളവും റോഡ് നിർമ്മാണത്തിലെ അപാകതയുമാണ് അപകടങ്ങൾക്കു കാരണമെന്നും പരാതിപ്പെട്ടീട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരുടെ പരാതി.