കോഴിക്കോട് ഓമശ്ശേരി: കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് സ്വദേശിയും ഓമശ്ശേരി കൂടത്തായിയിൽ താമസക്കാരനുമായ ജാബർ (46) ആണ് മരിച്ചത്.
തിങ്കളാഴ്ച ഓമശ്ശേരി മൂടൂരിൽവെച്ചായിരുന്നു അപകടം. ജാബറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
