കാറും ഓട്ടോയും കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു ഓട്ടോ ഓടിച്ച പഴമള്ളൂർ സ്വദേശി മരണപ്പെട്ടു


മലപ്പുറം ചട്ടിപ്പറമ്പ്  പഴമള്ളൂർ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു നിയന്ത്രണംവിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു പഴമള്ളൂർ കട്ടുപ്പാറ സ്വദേശി പരേതനായ പാലത്തിങ്ങൽ സൈതാലി ഹാജിയുടെ മകൻ അബ്ദുൽ ലത്തീഫ് (51) മരണപ്പെട്ടു.


സമൂസ കച്ചടവടക്കാരനായിരുന്ന ലത്തീഫ് ജോലി കഴിഞ്ഞു ഉച്ചക്ക് 12 മണിയോടെ കട്ടുപ്പാറയിലെ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ പഴമള്ളൂർ കട്ടുപ്പാറ റോഡിൽ സഡൻ സിറ്റിയിൽ നിസ്കാര പള്ളിക്ക് സമീപം എതിർ ദിശയിൽ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ കാറിൽ ഇടിച്ചു ലത്തീഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ടു 12 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. ഓടികൂടിയ നാട്ടുകാർ ഉടനെ അബ്ദുൽ ലത്തീഫിനെ ഗുരുതര പരിക്കുകളോടെ മലപ്പുറം സഹകരണ ഹോസ്പിറ്റലിലും പിന്നീട് പെരിന്തൽമണ്ണയിലെ ഇ എം എസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഭാര്യ; റജീന തൊണ്ടിയൻ (ചുള്ളിക്കോട്)

മക്കൾ; സജ്ജാദ് (ദുബൈ),

ഹിബാ ഷെറി, 

സിനാൻ 


മരുമക്കൾ;ഫാത്തിമ റുഫൈദ (മീനാർകുഴി),

സഹദ് തറയിൽ (മുണ്ടക്കോട്)


സഹോദരങ്ങൾ;

ജലീൽ,മുഹമ്മദലി,സഫിയ,റംലത്ത്,ആസ്യ,സാജിദ.


ഇപ്പോൾ ഇ എം എസ് ഹോസ്പിറ്റലിലുള്ള മൃതദേഹം

കൊളത്തൂർ പോലിസിന്റെ നടപടി ക്രമങ്ങൾക്ക് ശേഷം നാളെ പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പഴമള്ളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Post a Comment

Previous Post Next Post