കിണാശ്ശേരി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കിണാശ്ശേരിയിലെ ലിയ ലേഡീസ് & കിഡ്‌സ് ഉടമ യതീംഖാന റോഡ് "കല്ലിൽ തറ" വസതിയിൽ കെ.ടി അയ്യൂബ് എന്നവരുടെ മകൻ അബൂബക്കർ സിദ്ദീഖ് (29) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മിനി ബൈപ്പാസ് റോഡ് കല്ലുത്താൻകടവ് പാലത്തിൽ വച്ച് അബൂബക്കർ സിദ്ധീഖ് സഞ്ചരിച്ച ബൈക്കിൽ ബസ്സിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മാതാവ്: കുണ്ടിൽ മണലൊടി ഫാത്തിമ
സഹോദരങ്ങൾ : ഹലീമത്ത് റിൻഷ, മുഹമ്മദ് റാഷിൻ, അബ്‌ദുൽ ഷാഫിൽ
മയ്യത്ത് നമസ്കാരം 24.09.2025 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.
