മാള : നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ പിക്കപ്പ് വാഹനത്തില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
മാളപള്ളിപ്പുറം കളത്തില്‍ തോമസ് ആണ് മരിച്ചത്.
വടമ സ്കൂളിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ചാലക്കുടി ഭാഗത്തു നിന്നു മാള ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിനു സമീപം നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചുമറിയുകയായിരുന്നു.
ഈ സമയം മാള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പിക്കപ്പ് വാഹനത്തില്‍ ഉണ്ടായിരുന്ന അശ്വിൻ എന്നയാള്‍ക്ക് പരിക്കേറ്റു. ഇയാളെ മാളയിലെ സ്വകാര്യ ആശുപ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഷിജിയാണ് തോമസിന്റെ ഭാര്യ. മക്കള്‍: ജോയ്ലിൻ, ജെറാള്‍ഡ്
