കോഴിക്കോട് തിക്കാടി: പെരുമാൾപുരത്ത് ദേശീയ പാത നിർമാണത്തിനായി മണ്ണുമായെത്തിയ ടോറസ് ലോറി മറിഞ്ഞു. പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന് പടിഞ്ഞാറ്, അടിപ്പാതയ്ക്ക് തെക്ക് ഭാഗത്തായാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് 4 ഓടെയാണ് സംഭവം.
പെരുമാൾ പുരം അടിപ്പാതയ്ക്ക് തെക്ക് ഭാഗത്തെ റോഡ് നിർമാണത്തിനായി മണ്ണുമായെത്തിയതായിരുന്നു ടോറസ് ലോറി.
അടിപ്പാതയുടെ മുകളിലേക്ക് കയറുന്നതിനിടെയാണ് ലോറി മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന വസ്തുക്കൾ വടകര ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്കും വീണു.
വലിയൊരു ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് സമീപവാസിയും പെരുമാൾ പുരത്തെ ഇൻ്റസ്ട്രിയൽ ഉടമയുമായ ബിജു പയ്യോളി വാർത്തകളോട് പറഞ്ഞു. അപകടസമയത്ത് ഇത് വഴി കടന്നുപോയ വാഹനം ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഡ്രൈവർ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
