വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി, ഒരാള്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക്

 


പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. റാന്നി വലിയപറമ്പിൽ പടിയിൽ വെച്ച് ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്. വാനിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല നടയടച്ചതോടെ ഇവർ ഉല്ലാസയാത്ര പോയതായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരും വഴി രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായത്. അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട എംസി റോഡ് കുളനട മാന്തുകയിൽ ലോറിയും കോളേജ് ബസും കൂട്ടിയിടിച്ച് അപകടമുണ്ടായി. കോളേജ് ബസിൽ ഡ്രൈവര്‍മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവറുടെ കാലിന് പരിക്കേറ്റു. അപകടത്തെതുടര്‍ന്ന് എംസി റോഡിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു

Post a Comment

Previous Post Next Post