അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം . എം.സി. റോഡിൽ എൽ.എഫ് കവലയിലാണ് സംഭവം.
പടിഞ്ഞാറെ കൊരട്ടി ചെരുപറമ്പിൽ വീട്ടിൽ പരേതനായ മാധവൻ്റെ മകൻ അജിത്താണ് (26) മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. വീട്ടിൽനിന്ന് ബൈക്കിൽ വരുമ്പോൾ എം.സി.റോഡ് വഴി വന്ന കാറാണിടിച്ചത്.
ഉടൻ എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവിവാഹിതനാണ്. അമ്മ: മാള മേലഡൂർ കൂട്ടാല കുടുംബാംഗം ഷീല. സഹോദരൻ: അഖിൽ. സംസ്കാരം: ശനിയാഴ്ച വൈകിട്ട് മൂന്നിന് കൊരട്ടി ശ്മശാനത്തിൽ.
