കിഴിശ്ശേരിയിൽ വയോധികനെ കിണറിന്റെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കൊണ്ടോട്ടി കിഴിശ്ശേരി പുല്ലഞ്ചേരിയിൽ 67-കാരനെ കിണറിന് മുകളിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലഞ്ചേരി സ്വദേശി അണ്ണക്കര ചാലിൽ രാവുണ്ണി നായരുടെ മകൻ ശിവരാമൻ (67) ആണ് മരിച്ചത്,.

വീടിന് സമീപത്തുള്ള കിണറിന്റെ ആൾമറയ്ക്ക് മുകളിൽ വെള്ളം കോരാനായി സ്ഥാപിച്ച ഇരുമ്പ് പൈപ്പിൽ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

​സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊണ്ടോട്ടി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സന്നദ്ധ സേനാ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.


തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ​മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.


സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post