ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു



കാസർകോട് കാഞ്ഞങ്ങാട് : നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ വൈകീട്ടോടെ മരിച്ചു. നീലേശ്വരം കൊട്രച്ചാലിലെബാലകൃഷ്ണന്റെ മകൻ എ.കെ. അനുരാഗ് 23 ആണ് മരിച്ചത്. ചെറുവത്തൂർ എരഞ്ഞിക്കൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മതിലിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവിനെ പരിക്ക് പറ്റിയ നിലയിൽ കാണുകയായിരുന്നു. വിദഗ്‌ധ ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post