പാലക്കാട് മണ്ണാർക്കാട്: ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മണ്ണാർക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. മണ്ണാർക്കാട് മുണ്ടക്കണ്ണി ചുള്ളിശ്ശേരിവീട്ടിൽ മോഹനൻ സജിത ദമ്പതികളുടെ മകൾ മിലി മോഹൻ (25) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് യാത്ര പോകുമ്പോൾ മറ്റൊരു കാറുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിനി ജെസീനക്ക് സാരമായ പരുക്ക് പറ്റി. എം ബി ബി എസ് നാലാം വർഷ വിദ്യാർത്ഥിനിയാണ് മിലി മോഹൻ
