ഇന്നോവ കാറും മിനിലോറിയും കൂട്ടി ഇടിച്ച് അപകടം



കോഴിക്കോട് കൂളിമാട്. വികസന കുതിപ്പിലും വർധിച്ചു വരുന്ന അപകടങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ കൂളിമാട്ടെ ട്രാഫിക് സംവിധാനങ്ങൾ പരാജയപ്പെടുന്നു. റോഡ് വികസനം പുരോഗമിക്കുന്ന കൂളിമാട്ടിൽ ഇനിയും തെരുവ് വെളിച്ചം കിട്ടാ കനിയാണ്.കാലിക്കറ്റ് എയർപോർട്ടിൽ നിന്നും യാത്രക്കാരെ ഇറക്കിവരുന്ന അടിവാരം സ്വദേശിയുടെ ഇന്നോവ കാറും പുൽപ്പറമ്പ് സ്വദേശിയുടെ മിനിലോറിയും ആണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post