കോഴിക്കോട് കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കാർ ട്രാൻസ്ഫോമറിലിടിച്ച് അപകടം. ഇന്ന് വൈകീട്ട് 4: 45 ഓടെയായിരുന്നു സംഭവം. മലപ്പുറം മഞ്ചേരി സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡ് ക്രോസ് ചെയ്ത് എതിർ ദിശയിലെ ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
