വോട്ട് ചെയ്ത് ചെന്നൈക്ക് മടക്കം; ട്രെയിൻ ഇറങ്ങി നടന്നു പോകുമ്പോൾ കാറിടിച്ച് അപകടം; വേങ്ങര സ്വദേശി മരിച്ചു, രണ്ട് പേർക്ക് പരിക്ക്



മലപ്പുറം വേങ്ങര :നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലെത്തി തിരിച്ചുപോകുന്നതിനിടെ ചെന്നൈ തിരുവള്ളൂരിൽ കാറിടിച്ച് വേങ്ങര സ്വദേശി മരിച്ചു. വേങ്ങര മാടം ചിനപ്പൂവഞ്ചേരി അബൂബക്കർ (62) ആണ് മരണപ്പെട്ടത്.

കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് ചെങ്ങാനി സ്വദേശികൾക്ക് അപകടത്തിൽ പരിക്കേറ്റു. ചെന്നൈ തിരുവള്ളൂരിൽ ജോലി ചെയ്തിരുന്ന ഇവർ വോട്ട് ചെയ്യാനായി നാട്ടിലെത്തിയതായിരുന്നു.


തിരിച്ചു പോകുന്നതിനിടെ പുലർച്ചെ അഞ്ച് മണിയോടെ ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് ഇവരെ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ അബൂബക്കർ മരണപ്പെടുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് കൂറ്റൂർ മാടംചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

നഫീസയാണ് ഭാര്യ. സലീന, സുഹ്‌റാബി, ഹഫ്‌സത്ത്, മാജിദ, സിയാന ജാസ്മിൻ എന്നിവർ മക്കളാണ്.


Post a Comment

Previous Post Next Post