മണ്ണാർക്കാട് വാഹനാപകടം: ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

 




പാലക്കാട്‌  മണ്ണാർക്കാട്: മണ്ണാർക്കാട്-നിലമ്പൂർ റോഡിൽ കോട്ടോപ്പാടം ആര്യമ്പാവ് ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാന്തമംഗലം അമ്പായക്കോട് സ്വദേശി ദിൽഷാദിനാണ് പരിക്കേറ്റത്.


ബുധനാഴ്ച രാത്രി 9:16-ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ദിൽഷാദിനെ ഉടൻതന്നെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും, നില ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലേക്ക് മാറ്റി.


കാലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ പൾസ് നില കുറവാണെന്നാണ് ലഭിക്കുന്ന വിവരം.


കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...

Post a Comment

Previous Post Next Post