പൊന്നാനി: മലപ്പുറം പൊന്നാനി ദേശീയപാതയിൽ പുതുതായി നിർമ്മിച്ച ആറുവരിപ്പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാത്രിയോടെയാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്ന ഉടനെ തന്നെ യുവാവ് മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മൃതദേഹം നിലവിൽ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ത്രിശൂർ അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരണപ്പെട്ടത്
പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
