എറണാകുളം:കോലഞ്ചേരി ഭാര്യവീട്ടിലെത്തിയ യുവാവ് പ്ലാവിൽ നിന്നും വീണു മരിച്ചു.
പെരിന്തൽമണ്ണ ചെരയ്ക്കാപറമ്പ് മൂലയിൽ എം.ജെ.സനൽ (33) ആണ് മരിച്ചത്.
എറണാകുളം കോലഞ്ചേരി കറുകപ്പിള്ളിയിലാണ് അപകടം നടന്നത്.
കറുകപ്പിള്ളിയിലുള്ള ഭാര്യവീട്ടിലെത്തിയതായിരുന്നു സനൽ. ഇവിടെ വെച്ച് ചക്കയിടാനായി പ്ലാവിൽ കയറുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
