തൃപ്രങ്ങോട്നാളിശ്ശേരിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

 


മലപ്പുറം  ആലത്തിയൂർ: ആലത്തിയൂർ തൃപ്രങ്ങോട് നാളിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കടക്ക് മുകളിലുള്ള വാടക മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.


നാളശ്ശേരിയിൽ താമസക്കാരനായ യുവാവിനെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


കൊല്ലപ്പെട്ടയാളും സുഹൃത്തുക്കളും നേരത്തെ ഈ വാടക റൂമിൽ താമസിച്ചിരുന്നതായും പിന്നീട് അവരെ അവിടെ നിന്നും ഉടമസ്ഥൻ ഇടപെട്ട് മാറ്റിയതായും അറിയുന്നു.

കൊല്ലപ്പെട്ട ഇയാളുടെ കൂടെ അന്യസംസ്ഥാനക്കാരനായ യുവാവും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.


കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു..

Post a Comment

Previous Post Next Post