ആലുവയിൽ ബൈക്ക് ലോറിയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം



എറണാകുളം ആലുവയിൽ ബൈക്ക് ലോറിയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആലുവ പുറയാർ മഠത്തിപറമ്പിൽ ഹരിദാസിന്റെ മകൾ നന്ദന (23) യാണ് മരിച്ചത്.  

 ഇന്ന്  രാവിലെ എറണാകുളം ആലുവ മുട്ടത്തു വച്ചായിരുന്നു അപകടം. നന്ദന ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്നു. 

    ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തായ അശ്വൻ ആന്റണി (22) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post