നോവായി ശ്രീനന്ദ., ചിക്കമഗളൂരുവില്‍ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

 


ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

 കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

 എസ്എസ്എൽസി പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥിയാണ് ശ്രീനന്ദ. പാലക്കാട്ടെ കടമ്പഴിപ്പുറം സ്വദേശിയാണ്.

ചൊവ്വാഴ്‌ച വൈകിട്ട്‌ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്.

ശ്രീനന്ദയ്ക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടു കുട്ടികൾ 100 മീറ്റർ അകലെ ഐസ്ക്രീം വാങ്ങാൻ പോയി തിരിച്ചു വന്നു നോക്കുമ്പോഴാണ് ശ്രീനന്ദയെ കാണാനില്ലെന്ന് അറിയുന്നത്. 

 പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം കേരള പോലീസും കുട്ടിക്കായി തിരച്ചിലിന് എത്തിയിരുന്നു.

Post a Comment

Previous Post Next Post