കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗ്ലൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

 


കണ്ണൂർ പാനൂർ പത്തായക്കുന്ന് ശരത് പ്രിയയിൽ അശോകൻ പ്രീതാ ദമ്പതികളുടെ മകൻ അശ്വിൻ അശോക് (30) ബെംഗ്ലൂർ മത്തിക്കരെയിൽ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു . വിവാഹ ശേഷം മത്തിക്കരെയിൽ താമസിച്ചു വരികയായിരുന്നു. അശ്വിൻ ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ബെംഗ്ലുരിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നും ബെംഗ്ലൂരിൽ എത്തിയ അശ്വിൻ രാത്രിയിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ട കർമ്മങ്ങൾക്ക് ശേഷം ബോഡി നാട്ടിലേക്ക് കൊണ്ടുപോയി.

സംസ്കാരം ഇന്ന് (30-ന്) രാത്രി 9.30ന് വീട്ടുവളപ്പിൽ നടക്കുന്നതാണ്.

Post a Comment

Previous Post Next Post