പാലക്കാട്‌ സ്വകാര്യ ബസ് ഇടിച്ച് യൂത്ത് കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം



പാലക്കാട് കല്ലേക്കാട് ബ്ലോക്ക് ഓഫീസ് സമീപം ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം.    സ്വകാര്യ ബസ് ഇടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു.

പാലക്കാട് കല്ലേപ്പുള്ളി അമ്പലക്കാട് മാണിക്യന്റെ മകൻ അരുൺ പ്രസാദ് (അല്ലു) ആണ് മരിച്ചത്. 36 വയസ്സായിരുന്നു. കല്ലേക്കാട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് വൈകുന്നേരം 5:45യോടെയാണ് സംഭവം. ചെറുകിട കോൺട്രാക്ടറായ അരുൺ പ്രസാദ് ജോലികഴിഞ്ഞ് തന്റെ ബൈക്കിൽ പാലക്കാട് - ഗുരുവായൂർ മെയിൻ റോഡിലേക്ക് കയറാൻ നിൽക്കവേ എതിരെ വന്ന ഗുരുവായൂരിലേക്കുള്ള രാജപ്രഭാ ബസ് ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അരുൺ പ്രസാദ് മരിച്ചതായാണ് വിവരം. യൂത്ത് കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അരുൺ പ്രസാദ് നിലവിൽ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടാണ്. ഭാര്യ. സുകൃത.

Post a Comment

Previous Post Next Post