പാലക്കാട് പട്ടാമ്പി: കോഴിക്കോട് വെച്ചുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശിയായ യുവാവ് മരണപ്പെട്ടു. പട്ടാമ്പി ശങ്കരമംഗലം സി.കെ.എം കോളനിയിൽ താമസിക്കുന്ന പുളിക്കൽ ഉസ്‌മാൻ നിഷാദിന്റെയും ഷഹനാസിന്റെയും മകൻ ഹംസ സിദാൻ (20) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ മെയ് 14-നായിരുന്നു ഹംസ സിദാൻ സഞ്ചരിച്ചിരുന്ന വാഹനം കോഴിക്കോട് വെച്ച് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന്റെ മുൻ സെക്രട്ടറിയും കൊടലൂർ ബി.കെ.എം. എൽ.പി സ്കൂൾ അധ്യാപകനുമായിരുന്ന കെ.പി.എ. റസാഖ് മാസ്റ്ററുടെയും, അധ്യാപികയായിരുന്ന ആസ്യ ടീച്ചറുടെയും മകളുടെ മകനാണ് അന്തരിച്ച ഹംസ സിദാൻ.
കദീജ നിദ സഹോദരിയാണ്.
