കോഴിക്കോട്: പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പൻ്റെ മുകൾ സ്വദേശി ഷിവാദ് (24) ആണ് മരിച്ചത്. പെരുമണ്ണയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് സംഭവം.
ഇന്ന് രാവിലെയാണ് വീടിനുള്ളിൽ ഷിവാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞയുടൻ നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നു.
