ദുബൈയിൽ വാഹനാപകടത്തിൽ അപകടത്തിൽ പരിക്കേറ്റ പൊന്നാനി സ്വദേശിനി മരണപ്പെട്ടു



ദുബൈയിൽ റോഡരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് പരിക്കേറ്റ പൊന്നാനി സ്വദേശിനി മരണപ്പെട്ടു

തൃശ്ശൂർ പാവറട്ടി മുഹമ്മദ് ഫാരിസിന്റെ ഭാര്യ പൊന്നാനി, യു.കെ. ഹൗസിൽ ഷമീമ മുഹമ്മദ് ഫാരിസ് (27) ആണ് മരിച്ച്ത്.

കഴിഞ്ഞ 27ന് ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷമീമ ചികിത്സയിൽ കഴിയുകയായിരുന്നു.


പൈങ്കണ്ണിയൂർ സ്വദേശി ടി. കെ. ഇബ്രാഹിംകുട്ടി (പേർഷ്യ) യുടെ മകൻ മുഹമ്മദ് ഫാരിസ് ന്റെ ഭാര്യയാണ് മരണപ്പെട്ട ഷമീമ.


 ദമ്പതികൾ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട ഒരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഫാരിസ് നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.


പരേതയുടെ മയ്യിത്ത് നിസ്കാരവും, ഖബറടക്കവും ഫുജൈറ മസാഫിയിൽ നടത്തപ്പെടുന്നതാണ്.


മക്കൾ: അയറിൻ ഫാരിസ് (5), മീരാൻ ഫാരിസ് (3). 


 

Post a Comment

Previous Post Next Post