പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു; ബന്ധുക്കൾക്കായി തിരച്ചിൽ

 


​കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതനായ വ്യക്തി മരിച്ചു. ‘സിറാജ്’ എന്ന് പേര് പറയുന്നതായി അറിയപ്പെട്ട ഇദ്ദേഹത്തിന് ഏകദേശം 40 വയസ്സുണ്ട്.

​കഴിഞ്ഞ മെയ് 27-നാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ആംബുലൻസ് മാർഗ്ഗം ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കൂടെ ബന്ധുക്കളോ കൂട്ടിരിപ്പുകാരോ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ചികിത്സയിലിരിക്കെ ജൂൺ 4-ന് ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

​മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് തളിപ്പറമ്പ് പരിയാരം സി.എച്ച് സെന്റർ ചീഫ് കോർഡിനേറ്റർ നജ്മുദ്ദീൻ പിലാത്തറ അറിയിച്ചു.

​ബന്ധപ്പെടേണ്ട നമ്പറുകൾ:

📞 9995004004

📞 8137001666

📞 9995921118

Post a Comment

Previous Post Next Post