കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ വാഹന അപകടം രണ്ടുപേർക്ക് പരിക്ക്

 


കൊയിലാണ്ടി: പോലിസ് സ്റ്റേഷന് സമീപം ലോറിയും മിനി ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

വാഹനങ്ങളുടെ ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. രാവിലെ 9.15 ഓടെയായിരുന്നു സംഭവം.

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടുകൂടി മിനി ലോറിയുടെ കേബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കുകയും പരിക്കേറ്റ നാലു പേരെയും കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാ ഗതം ഭാഗീകമായി തടസപ്പെട്ടു

അപകടത്തെ തുടർന്ന്

അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. രക്ഷാ പ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക ഓഫീസർമാരായ സുകേഷ് കെ ബി, കുമാർ എന്നിവരുടെ നേതൃത്വത്തിൽ നിധിൻരാജ്,ജാഹിർ എം, ഹോംഗാർഡ്മ്‌മാരായ ബാലൻ ടിപി, അനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

Previous Post Next Post