തൃശ്ശൂർ തളിക്കുളം: തളിക്കുളം തമ്പാൻകടവ് ഓഹോ ബീച്ചിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും, തളിക്കുളം പത്താം കല്ല് വാലിപ്പറമ്പിൽ സലീമിൻ്റെ മകനുമായ നാദിർഷ (15) ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ സുഹൃത്തിനൊപ്പം കടപ്പുറത്ത് എത്തിയ നാദിർഷ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ശക്തമായ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞയുടൻ മുനക്കക്കടവ് കോസ്റ്റൽ പോലീസും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
നാദിർഷയുടെ അകാല വിയോഗത്തിൽ നാടാകെ ദുഃഖത്തിലാണ്. കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
