കോഴിക്കോട് കുറ്റ്യാടി: തളീക്കരയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കക്കൂടാരം നെല്ലിപ്പറമ്പത്ത് ഷിഞ്ജിത്തിന്റെ (ഷിഞ്ചു) മകൻ പ്രത്യുജിത്ത് (23) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി തളീക്കരയിൽ വച്ച് പ്രത്യുജിത്ത് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രത്യുജിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിനിയാണ് പരേതനായ പ്രത്യുജിത്തിന്റെ അമ്മ. മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ പ്രിയ ഏക സഹോദരിയാണ്. അപകടവുമായി ബന്ധപ്പെട്ട് കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
