ബംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

 



ബംഗളൂരു: ബൈക്കിൽ സഞ്ചരിച്ചിരുന്ന മലയാളി യുവാവ് ഇന്നോവ ക്രിസ്റ്റ കാറിടിച്ച് മരിച്ചു. എറണാകുളം സ്വദേശിയായ അബ്ദുറഹ്മാൻ (22) ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ ബെല്ലുള്ളി ക്രോസ് നിക്കൂ 8 ഹോംസിന് സമീപമായിരുന്നു അപകടം. അബ്ദുറഹ്മാനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇന്നോവ ക്രിസ്റ്റ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അബ്ദുറഹ്മാന് ഗുരുതരമായി പരിക്കേറ്റെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.


ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ക്രിസ്തുജയന്തി കോളജിൽ നിന്ന് ബി.കോം പഠനം പൂർത്തിയാക്കിയ അബ്ദുറഹ്മാൻ ബംഗളൂരുവിലെ സ്വകാര്യ കോളജിൽ തുടർപഠനം നടത്തിവരികയായിരുന്നു.


അപകടവിവരം അറിഞ്ഞതിനെ തുടർന്ന് പിതാവ് സിറാജ് നാട്ടിൽ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Post a Comment

Previous Post Next Post