കാക്കനാട് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു; ബന്ധുവിന്​ ​ഗുരുതര പരിക്ക്


കൊച്ചി  പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ടിസിഎൽ സെറാമിക്സ് കമ്പനിയുടെ പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മേൽക്കൂര തകർന്ന് വീണ് കരാർ തൊഴിലാളി മരിച്ചു. ഉദയംപേരൂർ കൂട്ടുങ്കൽ സ്വദേശി കെ വി അംബരീഷ് (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു വിഷ്ണുവിന് (27) ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം.


പ്ലാന്റിനു മുകളിലെ പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റുന്നതിനായി മേൽക്കൂരയിൽ കയറിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. മേൽക്കൂര തകർന്നതോടെ ഏകദേശം 25 അടി ഉയരത്തിൽനിന്ന് പ്ലാന്റിലെ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന സിമന്റ് തറയിലേക്ക് ഇരുവരും വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അംബരീഷ് മരിച്ചു. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇ


അപകട സമയത്ത് പ്ലാന്റിനുള്ളിൽ ജോലി ചെയ്തിരുന്ന മറ്റു തൊഴിലാളികൾ ചായ കുടിക്കാൻ പുറത്ത് പോയിരുന്നതിനാൽ കൂടുതൽ പേർ അപകടത്തിൽപ്പെടുന്നത് ഒഴിവായി. കുക്കറി സെറ്റുകളും ഡിന്നർ സെറ്റുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. ഉദയംപേരൂർ കൂട്ടുങ്കൽ വീട്ടിൽ പരേതരായ വേലായുധന്റെയും അല്ലിയുടെയും മകനാണ് അംബരീഷ്. ഭാര്യ: രഞ്ജിനി. മകൻ: ആഷിക്.


Post a Comment

Previous Post Next Post