ചങ്ങരംകുളത്ത് ബസ് കടയിലേക്ക് പാഞ്ഞുകയറി; നിരവധി പേർക്ക് പരുക്ക്



മലപ്പുറം  ചങ്ങരംകുളം : നന്നംമുക്ക് റോഡിൽ നൈസ് ബേക്കറിക്ക് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരുക്കേറ്റു. കുന്നംകുളത്ത് നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വിദ്യാർഥികളും ജോലിക്ക് പോകുന്നവരുമടക്കം നിരവധി പേർ ബസിലുണ്ടായിരുന്നു. കാർ മുന്നിൽ വന്നപ്പോൾ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പറഞ്ഞു. പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post