തടാകത്തില്‍ കുളിക്കാനിറങ്ങിയ 5 പേര്‍ മുങ്ങിമരിച്ചു; മരിച്ചത് ഹോസ്റ്റല്‍ ജീവനക്കാരിയും 4 വിദ്യാര്‍ഥികളും



ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ അ ഞ്ചുപേർ മുങ്ങിമരിച്ചു. നാല് വിദ്യാർഥികളും ഒരു വനിതാ വാർഡനുമാണ് മുങ്ങിമരിച്ചത് തിരുവണ്ണാമലൈയ്ക്ക് സമീപമുള്ള പെൺ കുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്ര ത്തിലെ വിദ്യാർഥിനികളും വാർഡനുമാണ് മുങ്ങിമരിച്ചത്. ഈ കേന്ദ്രത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന വിജയലക്ഷ്മ‌ി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ നാല് വിദ്യാർഥി നികളാണ് അപകടത്തിൽപ്പെട്ടത്.

ദീപാവലി പ്രമാണിച്ച് വിദ്യാർഥിനികൾക്ക് അവധി നൽകിയിരുന്ന സമയത്താണ് അപ കടമുണ്ടായത്. നാല് വിദ്യാർഥിനികളും സം രക്ഷണ കേന്ദ്രത്തിലെ വനിതാ വാർഡനായ തേന്മൊഴിയോടൊപ്പം കുളിക്കാനായി സമു ത്തിരം തടാകത്തിലേക്ക് പോയതായിരുന്നു. എന്നാൽ, കുളിക്കുന്നതിനിടെ വിദ്യാർഥിനികൾ അബദ്ധത്തിൽ തടാകത്തിൽ മു ങ്ങിപ്പോവുകയായിരുന്നു.

കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യാണ് വാർഡൻ തേന്മൊഴിയും മുങ്ങിമരിച്ചത്. അഞ്ച് പേരുടെയും മൃതദേഹങ്ങൾ തട കത്തിൽ നിന്ന് കണ്ടെടുത്തു.

Post a Comment

Previous Post Next Post