ബംഗളൂരു: കർണാടകയിലെ ഗോകർണയിലുള്ള ദുബ്ബൻസഷി കടൽത്തീരത്ത് തിരമാ ലകളിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ഞായറാ ഴ്ച തിരയിൽപ്പെട്ട് കാണാതായ വിശ്വേഷ് (24) എന്ന യുവാവിൻ്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കടലിൽ ഒഴുക്കിൽപ്പെട്ട സ്ഥല ത്തുനിന്ന് ഒരു കിലോമീറ്റർ അകലെയായി കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന ശോഭ ദാസ് (22), സംഘത്തിൻ്റെ ടീം ലീഡറായ മുഹമ്മദ് അക്രം എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച തന്നെ കണ്ടെത്തിയിരുന്നു ബെല്ലന്തൂരിലെ അലോറിയ ഇക്കോസ്പേസ് എന്ന കമ്പനിയിലെ 16 ജീവനക്കാരാണ് വിനോദയാത്രയ്ക്കായി ഗോകർണയിൽ എ ത്തിയത്. ശനിയാഴ്ച വൈകുന്നേരമെത്തിയ സംഘം ബീച്ചിന് സമീപമുള്ള റിസോർട്ടി ലാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ 7.30-യ്ക്കാണ് സംഘ ത്തിലെ അഞ്ച് പേർ കടലിൽ കുളിക്കാനായി ഇറങ്ങിയത്. ഇവർ ശക്തമായ തിരയിൽ പ്പെട്ട് മുങ്ങുന്നത് കണ്ട മത്സ്യതൊളിലാളികളും ലൈഫ് ഗാർഡുകളും ഉടൻതന്നെ ര ക്ഷാപ്രവർത്തനം നടത്തി. നാല് പേരെ കര യിലേക്ക്എത്തിച്ചെങ്കിലും വിശ്വേഷ് കൂടുതൽ ദൂരത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു.ജാർഷെഡ്പൂർ സ്വദേശി ശോഭ ഗോകർണ പ്രൈമറി ഹെൽത്ത് സെൻ്ററിലും മുഹമ്മദ് അക്രം മുരുഡേശ്വറിന് സമീപമുള്ള ആശു പത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരി ച്ചത്. രക്ഷപ്പെട്ട ഡി.വി നിഷാന്ത്, മുഹമ്മദ് ഖാസിം എന്നിവർ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു.പ്രധാന ബീച്ചുകളിലെല്ലാം മുന്നറിയിപ്പ് ബോ ർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സഞ്ചാരികളും ഇത് അവഗണിച്ച് കടലിൽ ഇറങ്ങുന്നുണ്ടെന്ന് ഉത്തര കന്നഡ എസ്പി എം. എൻ ദീപൻ വ്യക്തമാക്കി. സമാനമായ സംഭ വങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊലിസ് കേസേടുത്ത് അന്വേഷണം നടന്നുവരുന്നു.
