യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ആദൂറിലാണ് സംഭവം. മുള്ളേരിയ മഞ്ചക്കാൽ സ്വദേശി കാട്ടിപ്പള്ളം മൊയ്തുവിൻ്റെ മകൻ ഹൈദരലി 27 ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കാട്ടിപ്പള്ളം ബാറിന് അടുത്തുള്ള ഗ്രൗണ്ടിലാണ് മൃതദേഹം കിടന്നത്. സ്കൂട്ടറിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് കവിളിന് സമീപം വെടിയേറ്റ പാടും സമീപത്തായി തോക്ക് കണ്ടെത്തുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുഹ്യത്ത് കാട്ടിപ്പള്ളത്തെ കെ. മുഹമ്മദ് റമീസിൻ്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
