തിരുവനന്തപുരം: ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ജോഷ്‌മീനാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഡിപ്രഷൻ കാരണമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന.
മരണത്തിന് മണിക്കൂറുകൾ മുമ്പ് ജോഷ്മീൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയുടെ ഉള്ലടക്കവും യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
